കോഴിക്കോട് : ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജൂനിയർ ആൻഡ് സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് 9, 10 തീയതികളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കും.

പങ്കെടുക്കുന്ന ടീമുകൾ നാലിന് മുമ്പ് ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷൻ ഇമെയിൽ എൻട്രി അയക്കേണ്ടതാണ്. വ്യക്തിഗത കായിക താരങ്ങൾ അഞ്ചിന് രണ്ട് മണി മുതൽ അഞ്ചുമണി വരെ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായെത്തി പേരുകൾ നൽകേണ്ടതാണ്. പങ്കെടുക്കുന്ന കായിക താരങ്ങളും മാനേജർമാരും , രക്ഷാകർത്താക്കളും 72 മണിക്കൂർ മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് , 9745819485, 9895545929 എന്നി നമ്പറുകളിൽ ബന്ധപ്പെടുക.