കോഴിക്കോട്: കർഷകവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ 30-ാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കോർപ്പറേറ്റ് വർഗീയ ഐക്യനിര രൂപപ്പെടുന്നത് പ്രതിരോധിക്കാൻ പോരാട്ടം ശക്തമാക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. ഫെഡറൽ സംവിധാനത്തിനു നേരെയുള്ള ആക്രമണം ശക്തിപ്പെടുത്താനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്ന് സമ്മേളനം ആരോപിച്ചു.
നളന്ദ ഓഡിറ്റേറിയത്തിൽ ഒരുക്കിയ ദ്വിദിന സമ്മേളനം ഇന്നലെ സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ജെ. ഹരികുമാർ, കെ.സി. ഹരികൃഷ്ണൻ, കെ. കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റായി ബി. മധുവിനെയും സെക്രട്ടറിയായി വി.പി. രാജീവനെയും തിരഞ്ഞെടുത്തു. എൻ. സന്തോഷ്‌കുമാറാണ് ട്രഷറർ, വി.പി. മനോജ്, പി.കെ. ജിതേഷ്, ആർ.എം. രാജൻ - ജോയിന്റ് സെക്രട്ടറിമാർ,
വി.പി. രാജലക്ഷ്മി, കെ. ഷാജിമ, വി.പി. സദാനന്ദൻ, കെ.ടി. ബെന്നി - വൈസ് പ്രസിഡന്റുമാർ. കെ. ഷാജിമ - വനിത സബ് കമ്മറ്റി കൺവീനർ, കെ. ശാന്ത - ജോയിന്റ് കൺവീനർ എന്നിവരാണ് മറ്റു ഭാരവാഹികൾ.
സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം അനിൽ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. വി.പി. രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.