fish
ചേളന്നൂർ ചെട്ട്യാറമ്പത്ത് താഴത്തെ ജനകീയ മത്സ്യകൃഷി വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീർ നിർവഹിക്കുന്നു

ചേളന്നൂർ: എഴേ ആറ് ചെട്ട്യാറമ്പത്ത് താഴത്തെ പഞ്ചായത്ത് ജനകീയ മത്സ്യകൃഷി വിളവെടുപ്പും വിൽപ്പനയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീർ ഉദ്ഘാടനം ചെയ്തു എൻ.പി ബിജു ആദ്യവില്പന സ്വീകരിച്ചു..ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കവിത പി.കെ, വാർഡ് മെമ്പർ എൻ. രമേശൻ, അമീഷ് വി.പി, അനസ് പള്ളിപൊയിൽ, അശ്വിൻ എടവലത്ത് .അഖിലേഷ് മണി, ശ്രീകുട്ടൻ പുതുക്കുടി എന്നിവർ നേതൃത്വം നൽകി. 50 സെന്റ് സ്ഥലത്ത് കഴിഞ്ഞ വർഷമാണ് വി.പി.അമേഷിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയിൽ കുളം നിർമ്മിച്ച് മത്സ്യകൃഷി അരംഭിച്ചത്.