മുക്കം: മുക്കം നഗരസഭയിൽ പോളിയോ തുള്ളിമരുന്ന് വിതരണം നടന്നു. മുക്കം ബസ് സ്റ്റാന്റിലെ ബൂത്തിൽ നഗരസഭ ചെയർമാൻ പി.ടി.ബാബു തുള്ളിമരുന്ന് വിതരണം ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്ഥിരംസമിതി ചെയർപേഴ്സൺ പ്രജിത പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.എം.മോഹൻ, നഗരസഭ കൗൺസിലർ അശ്വതി സനൂജ്, ഹെൽത്ത് സൂപ്പർവൈസർ കെ.പി.അബുള്ള, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ റോഷൻലാൽ എന്നിവർ സംബന്ധിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചായിരുന്നു തുള്ളിമരുന്ന് വിതരണം. ബൂത്തുകളിലെത്താൻ കഴിയാത്ത കുട്ടികൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഗൃഹസന്ദർശനത്തിലൂടെ പോളിയോ വാക്സിൻ നൽകുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.