കോട്ടയം: ശ്രീനാരായണ ഗുരുധർമ്മസേവാ സംഘം (എസ്.എൻ.ഡി.എസ്) ദേശീയ പ്രതിനിധി സമ്മേളനം നാളെ രാവിലെ 9.30ന് എസ്.എൻ.ഡി.പി യോഗം തൃക്കോതമംഗലം ശാഖാ ഹാളിൽ നടക്കും. എസ്.എൻ.ജി.സി വൈസ് പ്രസിഡന്റ് സുവർണ കുമാർ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.എസ് ദേശീയ അദ്ധ്യക്ഷ ഷൈലജ കൊടുവള്ളി അദ്ധ്യക്ഷത വഹിക്കും. സ്വാമിനി മാതാ നിത്യചിന്മയി അനുഗ്രഹ പ്രഭാഷണം നടത്തും. ജി.രാമൻ നായർ,​ രാഹുൽ ഈശ്വർ,​ ലതിക സുഭാഷ് തുടങ്ങിയവർ സംസാരിക്കും. ഉച്ചകഴിഞ്ഞ് 2.30ന് പ്രതിനിധി സമ്മേളനം എസ്.എൻ.ഡി.എസ് ദേശീയ വൈസ് പ്രസിഡന്റ് സജികുമാർ ഉദ്ഘാടനം ചെയ്യും. ഷൈലജ കൊടുവള്ളി അദ്ധ്യക്ഷത വഹിക്കും. അനിൽ പടിക്കൽ റിപ്പോർട്ടും വിജയൻ വേങ്ങര കണക്കും അവതരിപ്പിക്കും.