കോട്ടയം : കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബെഫി ജില്ലാ കമ്മിറ്റി പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് നടക്കുന്ന കർഷക സംഘടനകളുടെ നിരാഹാര സമര വേദിയിലേയ്ക്ക് ഐക്യദാർഢ്യ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി വി.പി.ശ്രീരാമൻ നേതൃത്വം നൽകി. ബെഫിയുടെ ഏരിയാ കമ്മിറ്റികളിലും പ്രകടനം നടന്നു.