പാലാ : കൊവിഡ് മൂലം വലയുന്ന പാലാ മരിയാസദനിലെ അന്തേവാസികൾക്കായി ഏഴാച്ചേരി സ്റ്റോണേജ് നേച്ചർ ആന്റ് കൾച്ചറൽ ക്ലബിന്റെ നേതൃത്വത്തിലുള്ള 'പാവങ്ങൾ ഉടുക്കട്ടെ' കാരുണ്യ പദ്ധതിക്കായുള്ള വസ്ത്രശേഖരണം നാളെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വീടുകളിൽ ഉപയോഗമില്ലാതിരിക്കുന്ന ഷർട്ടുകൾ, കൈലികൾ, ലുങ്കികൾ, നൈറ്റികൾ, ബെഡ്ഷീറ്റുകൾ, പുതിയ തോർത്ത് എന്നിവയാണ് മരിയാസദനിൽ ആവശ്യമുള്ളത്. നാളെ ക്ലബ് പ്രവർത്തകർ വീടുകളിൽ ചെന്ന് ഇവ ശേഖരിക്കും. പഴയ വസ്ത്രങ്ങളോ അല്ലെങ്കിൽ പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിന് പണമായോ ഏൽപ്പിക്കാം. വസ്ത്രങ്ങൾ നൽകാൻ താത്പര്യമുള്ളവർ 9388797496, 9895494320 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ നാളെ വീടുകളിൽ ചെന്ന് ഇവ ശേഖരിക്കാൻ തയ്യാറാണെന്ന് ഭാരവാഹികൾ അറിയിച്ചു.