പാലാ : ധനകാര്യമന്ത്രിയായിരുന്ന കെ.എം. മാണി തുടക്കം കുറിച്ച പാലാ ബൈപ്പാസ്, കെ.എസ്.ആർ.ടി.സി സമുച്ചയം ഉൾപ്പെടെയുള്ള വികസന പദ്ധതികൾ പാലായോടുള്ള രാഷ്ട്രീയ വിരോധം മൂലം ഇടതുസർക്കാർ അട്ടിമറിച്ചിരിക്കുകയാണെന്ന് കേരള കോൺഗ്രസ് (ജോസഫ് ) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ കുറ്റപ്പെടുത്തി. കരൂർ മണ്ഡലംനേതൃയോഗവും, ന്യൂ ഇയർ ആഘോഷപരിപാടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജോസ് കുഴികുളം, നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ്ജ് പുളിങ്കാട്, അഡ്വ.ജോയിസ് പറമുണ്ട, ലിജോ ആനിത്തോട്ടം, മെൽബിൻ പറമുണ്ട,ബേബി പാലിയക്കുന്നേൽ,തോമസുകുട്ടി ആണ്ടുക്കുന്നേൽ, ഷീലാ ബാബു, ഷൈലജ രവീന്ദ്രൻ, സന്ധ്യ മനോജ്, മിനി, ജുബിൻ പാമ്പയ്ക്കൽ, അമൽ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.