കട്ടപ്പന: കട്ടപ്പനയിലെ മാദ്ധ്യമ പ്രവർത്തക കുട്ടായ്മയുടെ വാർഷിക പൊതുയോഗവും ഇടുക്കി പ്രസ് ക്ലബ് മുൻ പ്രസിഡന്റ് കെ.ജെ. മാത്യു അനുസ്മരണവും നടത്തി. യോഗത്തിൽ കട്ടപ്പന നഗരസഭ കൗൺസിലർ സോണിയ ജയ്ബി, പ്രവീൺ വട്ടമല, അശ്വതി പ്രവീൺ എന്നിവരെ ആദരിച്ചു. ഭാരവാഹികളായി തോമസ് ജോസ്(പ്രസിഡന്റ്), വിൻസ് സജീവ്(ജനറൽ സെക്രട്ടറി), ബെന്നി കളപ്പുരയ്ക്കൽ(ട്രഷറർ), പി.ഡി. സനീഷ്(വൈസ് പ്രസിഡന്റ്), അജിൻ അപ്പുക്കുട്ടൻ(ജോയിന്റ് സെക്രട്ടറി), വി.എസ്. അസറുദീൻ, സിറിൽ ലൂക്കോസ്, അഖിൽ ഫിലിപ്പ്, രാഹുൽ വിനോദ്(എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ പ്രസിഡന്റ് തോമസ് ജോസ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ഫ്രാൻസിസ്, എൻ.കെ. രാജൻ, ജയ്ബി ജോസഫ്, എം.ഡി. വിപിൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.