ചങ്ങനാശേരി : 144-ാമത് മന്നം ജയന്തിദിനാചരണം പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് ഇന്ന് നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ആഘോഷങ്ങളില്ല. പെരുന്നയിലെ മന്നം സമാധി മണ്ഡപത്തിൽ രാവിലെ 7.30 മുതൽ പുഷ്പാർച്ചന ആരംഭിക്കും. എല്ലാ താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും എൻ.എസ്.എസ് സ്ഥാപനങ്ങളിലും രാവിലെ 11 ന് സമുദായ ആചാര്യന്റെ ചിത്രത്തിന് മുൻപിൽ നിലവിളക്ക്‌ കൊളുത്തി, പുഷ്പാർച്ചന നടത്തും.