പാലാ : നഗരസഭയുടെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ സ്ഥാപിച്ചിരിക്കുന്ന ശൗചാലയങ്ങൾ പൊതു ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അറിയിച്ചു. സ്റ്റേഡിയം ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ എത്തുന്ന യാത്രക്കാരുടെ സൗകര്യാർത്ഥമാണിത്. ഇവിടെ 20ൽപ്പരം ശൗചാലയങ്ങളുണ്ട്. ഇതിനായി ബസ് സ്റ്റോപ്പിന് സമീപമുള്ള സ്റ്റേഡിയം ഗേറ്റ് രാവിലെ മുതൽ വൈകിട്ട് വരെ തുറന്നിടുമെന്നും ശുചീകരണത്തിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുമെന്നും ചെയർമാൻ അറിയിച്ചു. സ്ത്രീകൾക്കായി പ്രത്യേക മുറികൾ ക്രമീകരിച്ചിട്ടുണ്ട്.