മുത്തോലി : പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബി.ജെ.പിയെ ഒഴിവാക്കാൻ യു.ഡി.എഫ് തയ്യാറായിരുന്നുവെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹരിദാസ് അടമത്തറ. എൽ.ഡി.എഫിന് തനിച്ച് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ കോൺഗ്രസിന്റെ രണ്ട് പഞ്ചായത്ത് അംഗങ്ങളും എൽ.ഡി.എഫുമായി യോജിച്ച് ഭരണം പങ്കിടാമെന്ന് നിർദ്ദേശിച്ചെങ്കിലും കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഷേധാത്മാകമായ നിലപാടാണ് സ്വീകരിച്ചത്. യു.ഡി.എഫിനെ തകർത്ത് തന്റെ വിജയം ഉറപ്പിക്കാനായി മണ്ഡലത്തിലുടനീളം ബി.ജെ.പിയുമായി രഹസ്യബന്ധം സ്ഥാപിച്ച എൽ.ഡി.എഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി കൂടിയായ മണ്ഡലം പ്രസിഡന്റ് വഴങ്ങിയില്ല. ബി.ജെ.പിയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചതിനു ശേഷം മറിച്ചുള്ള പ്രചരണങ്ങൾ നടത്തുന്നത് ജനങ്ങളെ തെറ്റദ്ധരിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.