കട്ടപ്പന: ജെ.സി.ഐ. ഇരട്ടയാർ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഇരട്ടയാർ സെന്റ് തോമസ് ഫോറോന പള്ളി വികാരി ഫാ. ജോസ് കരിവേലിക്കൽ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി സൽജു ജോസഫ്(പ്രസിഡന്റ്), ആന്റണി ജോർജ്(സെക്രട്ടറി), ഉല്ലാസ് സെബാസ്റ്റ്യൻ(ട്രഷറർ), നിർമ്മൽ ടോം ജോർജ്( ജേസിററ്റ് ചെയർപേഴ്‌സൺ) എന്നിവർ ചുമതലയേറ്റു. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി, ബിനോയി അഗസ്റ്റിൻ, ശ്രീജിത്ത് ശ്രീധർ, എം.വി. ജോർജുകുട്ടി, കൊച്ചുറാണി ജോസഫ് എന്നിവർ പങ്കെടുത്തു.