kittappa

മൂന്നാർ: ദേവികുളം മുൻ എം.എൽ.എയും പ്ലാന്ററുമായ എൻ.കിട്ടപ്പ നാരായണസ്വാമി (82) നിര്യാതനായി. 1977ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ദേവികുളത്ത് നിന്നു തി​രഞ്ഞെടുക്കപ്പെട്ട കിട്ടപ്പ കെ.പി.സി.സി അംഗം, ഭവന നിർമ്മാണ ബോർഡ് അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.ഭാര്യ പാർവതി. മക്കൾ: റാണി,രമണി,ജയലഷ്മി,കെ.ബാലസുബ്രഹ്മണ്യൻ(ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്),പരേതനായ പത്മനാഭൻ. മരുമക്കൾ: അണ്ണാദുരൈ (സയന്റിസ്റ്റ്, പ്രതിരോധ വകുപ്പ്, എറണാകുളം),ജയകൃഷ്ണൻ(പാലക്കാട്).രമേശ് (എച്ച്.ഡി.എഫ്.സി ബാങ്ക് ചെന്നൈ),ശോഭ. കിട്ടപ്പ നാരായണ.സ്വാമിയുടെ സഹാേദരൻമാരാണ് മുൻ എം.എൽ.എ പരേതനായ എൻ.ഗണപതിയും കഴിഞ്ഞ തവണ ദേവികുളത്തെ ബി ജെ പി സ്ഥാനാർത്ഥിയായിരുന്ന എൻ.ചന്ദ്രനും.