കട്ടപ്പന: ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൈറേഞ്ച് കർഷക കൂട്ടായ്മയായ ഖേത്തി ബച്ചാവോയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് ആറുവരെ ആമയാറിൽ തെരുവോര സമരം നടത്തും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുക്കും. തെരുവിൽ ഭക്ഷണം പാകം ചെയ്തും കലാപരിപാടികൾ അവതരിപ്പിച്ചും കർഷകർ ഒത്തുചേരും. ഡൽഹിയിൽ സമരം നടത്തുന്ന കർഷകർ മുന്നോട്ടുവച്ചിട്ടുള്ള ആവശ്യങ്ങൾ അംഗീകരിച്ച് അവർക്ക് തിരികെ വീടുകളിലേക്കു മടങ്ങാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് ഭാരവാഹികളായ രാജേഷ് ദാമോദരൻ, രാജീവ് ജോർജ്, ബേബിച്ചൻ ആക്കാട്ടുമുണ്ടയിൽ, പാപ്പച്ചി നന്ദികാട്ട്, സി.കെ. അനിൽകുമാർ, ജോജി വർഗീസ്, റെമിൻ മാണി എന്നിവർ ആവശ്യപ്പെട്ടു.