കോട്ടയം : കുടുംബശ്രീ ജില്ലാ മിഷൻ - വായനശാല (ഓൺലൈൻ നെറ്റ് വർക്ക് ലൈബ്രറി )യുടെ ഉദ്ഘാടനം ജില്ലാ സ്
പോർട്‌സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 1720 ബാലസഭകളിലെ 25065 കുട്ടികൾക്കാണ് വായനശാലയുടെ പ്രയോജനം ലഭ്യമാകുന്നത്. ഇതോടനുബന്ധിച്ച് ജില്ലയിൽ 5 മാസ്റ്റർ ലൈബ്രറികൾ സ്ഥാപിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി രമേഷ് ബി വെട്ടിമറ്റം അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് ദിവാകർ സ്വാഗതവും, അസി. കോ-ഓർഡിനേറ്റർ അരുൺ പ്രഭാകർ നന്ദിയും പറഞ്ഞു. വായനശാല ഗൂഗിൾ ആപ്പ് വഴി ലൈബ്രറിയിലുള്ള പുസ്തകം കുട്ടികൾക്ക് തിരഞ്ഞെടുക്കാൻ സാധിയ്ക്കും. ഇങ്ങനെ തിരഞ്ഞെടുക്കുന്ന പുസ്തകങ്ങൾ കുടുംബശ്രീ ആർ.പി ( റിസോഴ്‌സ് പേഴ്‌സൺ) സംവിധാനം മുഖാന്തിരം കുട്ടികൾക്ക് എത്തിച്ചു നൽകും. 10 ദിവസം വരെ കുട്ടികൾക്ക് പുസ്തകം ഉപയോഗിയ്ക്കാൻ സാധിയ്ക്കും. വായനയ്ക്ക് ശേഷം ആർ.പിമാർ നേരിട്ട് വീട്ടിലെത്തി ബുക്കുകൾ തിരികെ വാങ്ങി ലൈബ്രറിയിലെത്തിയ്ക്കും. വരും ദിവസങ്ങളിൽ വായനശാല പരിപാടിയോടനുബസിച്ച് ബ്ലോക്ക് തലത്തിൽ ബാലസഭാ കുട്ടികൾക്കായി വിവിധ വൈജ്ഞാനിക സർഗ്ഗാത്മക പരിപാടികൾ സംഘടിപ്പിക്കും കൂടാതെ ലൈബ്രറി കൗൺസിലുമായി ചേർന്ന് വിവിധ പരിപാടികൾ ബാലസഭ കുട്ടികൾക്കായി സംഘടിപ്പിയ്ക്കുമെന്നും ജില്ലാ പ്രോഗ്രാം മാനേജർ രാജേഷ് പി ആർ അറിയിച്ചു.