കോട്ടയം: കെ.എസ്.ആർ.ടി.സി റഫറണ്ടത്തിൽ ജില്ലയിൽ ബി.എം.എസിന് വൻനേട്ടം. സി.ഐ.ടി.യുവിന്റെ വോട്ടിൽ ഇക്കുറി വൻ ഇടിവുണ്ടായി.
കോട്ടയത്ത് ആകെയുള്ള 487 വോട്ടിൽ സി.ഐ.ടി.യു 147, ട്രാൻസ്‌പോർട്ട് ഡെവലപ്‌മെൻ്റ് ഫ്രണ്ട് 145 , ബി.എം.എസ് 98 എന്നിങ്ങനെ നേടി. വെൽഫെയർ ഫ്രണ്ടിന് 45 വോട്ട് ലഭിച്ചു. കഴിഞ്ഞ തവണ റഫറണ്ടം നടന്നപ്പോൾ കോട്ടയം ഡിപ്പോയിൽ ആകെ 797 വോട്ടാണ് ഉണ്ടായിരുന്നത്. അന്ന് 348 വോട്ടാണ് സി.ഐ.ടി.യു നേടിയത്. എ.ഐ.ടി.യു.സി 70 വോട്ടും, ടി.ഡി.എഫ് 145 വോട്ടും, ബി.എം.എസ് 69 വോട്ടും നേടിയിരുന്നു.
പൊൻകുന്നം ഡിപ്പോയിൽ 62 വോട്ട് ബി.എം.എസ് നേടിയപ്പോൾ, സി.ഐ.ടി.യുവിന് 54 വോട്ടാണ് ലഭിച്ചത്. ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫ്രണ്ട് 39 വോട്ടും വെൽഫെയർ അസോസിയേഷൻ 21 വോട്ടും നേടി. ചങ്ങനാശേരിയിൽ സി.ഐ.ടി.യു 114 വോട്ട് നേടിയപ്പോൾ, ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫ്രണ്ട് 97 വോട്ടും, ബി.എം.എസ് 39 വോട്ടും നേടി. പാലായിൽ ബി.എം.എസിനാണ് കൂടുതൽ വോട്ട് 123 . ടി.ഡി.എഫ് 111, സി.ഐ.ടിയു 93, വെൽഫെയർ ഫ്രണ്ട് 56 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ വോട്ടിംഗ് നില. ഈരാറ്റുപേട്ടയിൽ 62 വോട്ട് സി.ഐ.ടി.യു നേടിയപ്പോൾ, 60 വോട്ട് ടി.ഡി.എഫിനും, 41 വോട്ട് ബി.എം.എസിനും ലഭിച്ചു. വെൽഫെയർ ഫ്രണ്ടിന് 47 വോട്ട് ലഭിച്ചിട്ടുണ്ട്. വൈക്കത്ത് സി.ഐ.ടി.യുവിന് 92 വോട്ടും എ.ഐ.ടി.യു.സിയ്ക്ക് 57 വോട്ടും ടി.ഡി.എഫിന് 49 വോട്ടും ബി.എം.എസിന് 31 വോട്ടും ലഭിച്ചു.
എരുമേലിയിൽ 121 ൽ 34 വോട്ടാണ് സി.ഐ.ടി.യുവിന് ലഭിച്ചത്. വെൽഫെയർ ഫ്രണ്ടിന് 37 വോട്ടും ഐ.എൻ.ടി.യു.സി നയിക്കുന്ന ട്രാൻസ്പോർട്ട് ഡെവലപ്പ്‌മെന്റ് ഫ്രണ്ടിന് 22 വോട്ടും എ.ഐ.ടി.യു.സിയ്ക്കു അഞ്ചു വോട്ടും ലഭിച്ചു.