കോട്ടയം : കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി ) പള്ളം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലാവധി കഴിഞ്ഞ് 30 മാസം ആയ ശമ്പള കരാർ പുതുക്കണം എന്ന് ആവശ്യപ്പെട്ട് പള്ളം ഡിവിഷൻ ഓഫീസിന് അവകാശപ്രഖ്യാപന സമ്മേളനം നടത്തി. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അജിത് സി മോഹൻ ഉദ്ഘാടനം ചെയ്‌തു. പള്ളം ഡിവിഷൻ സെക്രട്ടറി അഭയൻ കെ.ജെ , പ്രസിഡന്റ് ലാലിമോൻ സി.പി, ട്രഷറർ ദേവസ്യ എം.എഫ് , ജോയിന്റ് സെക്രട്ടറി ജിഷോർ കെ ഗോപാൽ എന്നിവർ പ്രസംഗിച്ചു.