ചേനപ്പാടി : പുതിയ ജനപ്രതിനിധികൾക്ക് ചേനപ്പാടിയിൽ സ്വീകരണം നൽകി. മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ചക്കുളത്തുകാവ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അഡ്വ.കെ.കെ.ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ, വൈസ്പ്രസിഡന്റ് റോസമ്മ തോമസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ജെസി ഷാജൻ, പി.ആർ.അനുപമ, ജോളി മടുക്കക്കുഴി, കെ.എസ്.എമേഴ്‌സൺ, റിജോ വാളാന്തറ എന്നിവർക്കാണ് സ്വീകരണം നൽകിയത്. ഷാജൻ മാത്യു പുതുവർഷസന്ദേശം നൽകി. സുകുമാരൻ വണ്ടൻമാക്കൽ, വിജയൻ പൂഞ്ഞാർ, മോളമ്മ സെബാസ്റ്റ്യൻ, പി.എൻ.മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കലിന് അലേർട്ട് ഗ്രൂപ്പിന്റെ പുരസ്‌കാരം വിസ്മയ വിനയൻ സമ്മാനിച്ചു. അർബുദ രോഗികൾക്കുള്ള ചികിത്സാ സഹായനിധിയും വിതരണം ചെയ്തു.