കുമരകം : ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ഉത്തരവാദിത്ത ടൂറിസം മിഷൻ റിസോഴ്സ് പേഴ്സൺമാർക്ക് സ്വീകരണവും യൂണിറ്റുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കുമരകത്തുള്ള ടൂറിസം ജില്ല ഓഫീസിൽ നടന്നു റിസോഴ്സ് പേഴ്സൺമാരായിരുന്ന ധന്യാ സാബു കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും, ഹൈമി ബോബി ജില്ലാ പഞ്ചായത്ത് മെമ്പറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ കെ.രൂപേഷ് കുമാർ ഇവരെ ആദരിച്ചു. കഥകളി കലാകാരന്മാർ ഉൾപ്പെടെ വിവിധ കലാ ഗ്രൂപ്പുകളും ,തുണി സഞ്ചി ,പേപ്പർ ബാഗ് ഉൾപ്പെടെയുള്ള വിവിധ നിർമ്മാണ യൂണിറ്റുകൾക്കും സർട്ടിഫിക്കറ്റ് നൽകി. ഉത്പന്നങ്ങളുടെ വിപണനം നടത്താനും കലാ പ്രവർത്തകർക്ക് അവരുടെ പ്രോഗ്രാം മാർക്കറ്റ് ചെയ്യാനുമുള്ള സൗകര്യം ഉത്തരവാദിത്ത ടൂറിസം മിഷൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി നൽകുമെന്ന് രൂപേഷ് കുമാർ അറിയിച്ചു. ജില്ലാ കോ-ഓർഡിനേറ്റർ ഭഗത് സിംഗ് , ധന്യാസാബു, ഹൈമി ബോബി തുടങ്ങിയവർ പ്രസംഗിച്ചു