അടിമാലി . പനം കുട്ടി സെന്റ് ജോസഫ് പള്ളിയുടെ ഭണ്ഡാരം പൊളിച്ച് പണം മോഷ്ടിച്ചയാളെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു. രാജകുമാരി ഇടമറ്റം ചൂടം മാനാ യിൽ ജോസഫ് (71) നെ ആണ് മോഷ്ടിച്ച 3100 രൂപയുമായി ഇന്നലെ പുലർച്ചെ നാട്ടുകാർ പിടികൂടി വെള്ളത്തൂവൽ പൊലീസിൽ ഏൽപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. ഒട്ടേറെ മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ എന്ന് സി.ഐ. ആർ. കുമാർ പറഞ്ഞു.