ചങ്ങനാശേരി: സമുദായാചാര്യൻ മന്നത്തുപദ്മനാഭന്റെ 144ാമത് ജയന്തിദിനം ചങ്ങനാശേരി താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കലിന്റെ നേതൃത്വത്തിൽ ആചാര്യന്റെ വെങ്കലപ്രതിമയ്ക്ക് മുൻപിൽ പുഷ്പാർച്ചന നടത്തി. വൈസ് പ്രസിഡന്റ് വി.ജി ഭാസ്‌കരൻ നായർ, യൂണിയൻ കമ്മറ്റിയംഗങ്ങൾ, യൂണിയൻ സെക്രട്ടറി എം.എസ് രതീഷ്‌കുമാർ, ഇൻസ്‌പെക്ടർ കെ.ജി ഹരീഷ് എന്നിവരും പുഷ്പാർച്ചന നടത്തി. താലൂക്കിലെ മറ്റ് കരയോഗങ്ങളിലും പുഷ്പാർച്ചന നടന്നു.