snehakoodu

കറുകച്ചാൽ : കങ്ങഴ പത്തനാട് ഭദ്രവിളക്ക് കർമ്മസ്ഥാനത്തെ പുതുവത്സര അനുഗ്രഹപൂജകൾ മധു ദേവാനന്ദ തിരുമേനികളുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. കോട്ടയം സ്‌നേഹക്കൂട് കൂട്ടുകുടുംബത്തിലെ മാതാപിതാക്കൾക്ക് പുതു വസ്ത്രങ്ങൾ സമർപ്പണം നടത്തി കർമ്മസ്ഥാനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. മധു ദേവാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. നിഷാ സ്‌നേഹക്കൂട്, സെക്രട്ടറി അനുരാജ്, ജോയിന്റ് സെക്രട്ടറി രാജേന്ദ്രപ്രസാദ് നാഗമ്പടം, സന്ധ്യ മധു ദേവാനന്ദ തുടങ്ങിയവരും പങ്കെടുത്തു.