കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ നേതൃത്വത്തിൽ വിവാഹപൂർവ കൗൺസിലിംഗ് 23, 24 തീയതികളിൽ യൂണിയൻ ആസ്ഥാനത്ത് നടക്കും. 18 വയസ് പൂർത്തിയായ യുവതികൾക്കും 21 വയസ് പൂർത്തിയായ യുവാക്കൾക്കും പങ്കെടുക്കാം. 23ന് രാവിലെ ഒമ്പതിന് രജിസ്‌ട്രേഷൻ. 9.30ന് നടക്കുന്ന സമ്മേളനം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിക്കും. വൈദിക യോഗം യൂണിയൻ പ്രസിഡന്റ് സുരേഷ് ശാന്തി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സി.കെ. വൽസ, യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ പ്രവീൺ വട്ടമല, എസ്.എൻ ക്ലബ് യൂണിയൻ പ്രസിഡന്റ് കെ.പി. ബിനീഷ്, സൈബർസേന യൂണിയൻ ചെയർമാൻ കെ.എം. വിശാഖ്, കുമാരിസംഘം യൂണിയൻ പ്രസിഡന്റ് ടി.പി. ഭാവന എന്നിവർ പങ്കെടുക്കും. 10ന് ''ഗുരുദേവന്റെ ദാമ്പത്യ സങ്കൽപ്പം'' എന്ന വിഷയത്തിൽ പച്ചടി എസ്.എൻ എൽ.പി സ്‌കൂളിലെ പ്രഥമാദ്ധ്യാപകൻ ബിജു പുളിക്കലേടത്തും ഉച്ചകഴിഞ്ഞ് രണ്ടിന് കുടുംബ ഭദ്രത എന്ന വിഷയത്തിൽ മൂവാറ്റുപുഴ വിദ്യാവനിത കോളജ് പ്രിൻസിപ്പൽ പായിപ്ര ദമനനും ക്ലാസെടുക്കും. 24ന് രാവിലെ ഒമ്പതിന് ''നല്ല വ്യക്തിത്വവും കുടുംബജീവിതവും'' എന്ന വിഷയത്തിൽ പതിനാറാംകണ്ടം ഗവ. എച്ച്.എസ്.എസ് അദ്ധ്യാപകൻ ലെനിൻ പുളിക്കൽ, 11ന് ''കുടുംബ നിയമങ്ങൾ'' എന്ന വിഷയത്തിൽ എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ. മുരളീധരൻ, ഉച്ചകഴിഞ്ഞ് രണ്ടിന് ''കുടുംബജീവിതവും സ്ത്രീപുരുഷ ലൈംഗികതയും'' എന്ന വിഷയത്തിൽ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലെ ഡോ. അനിൽ പ്രദീപ് എന്നിവരും ക്ലാസ് നയിക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ മലനാട് യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. യോഗം ഡയറക്ടർ ബോർഡംഗം ഷാജി പള്ളോലിൽ അദ്ധ്യക്ഷത വഹിക്കും. സോജു ശാന്തി, ലത സുരേഷ്, എം.എസ്. സജീഷ്‌കുമാർ, പി. അരുൺകുമാർ എന്നിവർ പങ്കെടുക്കും.