കട്ടപ്പന: ഫോക്ക്‌ലോർ അക്കാദമി അവാർഡ് നേടിയ കാഞ്ചിയാർ രാജൻ, എ. അരുവി, എ. അരുൺ എന്നിവർക്ക് പരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് 4.30ന് കട്ടപ്പന പ്രസ് ക്ലബ് ഹാളിൽ സ്വീകരണം നൽകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ അദ്ധ്യക്ഷത വഹിക്കും.