പൊൻകുന്നം: ചിറക്കടവ് വടക്കുംഭാഗം എൻ.എസ്.എസ് കരയോഗത്തിൽ ജയന്തി ആഘോഷഭാഗമായി പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. പ്രസിഡന്റ് എം.ഡി.ബേബി മുളയണ്ണൂർ, സെക്രട്ടറി ഗോപിക്കുട്ടൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി. ചിറക്കടവ് എസ്.ആർ.വി.എൻ.എസ്.എസ്.കരയോഗത്തിൽ പ്രസിഡന്റ് എം.കെ.അനിൽകുമാർ നേതൃത്വം നൽകി.
ചിറക്കടവ് മന്ദിരം എസ്.പി.വി.എൻ.എസ്.എസ്.കരയോഗത്തിലെ ചടങ്ങുകളിൽ സെക്രട്ടറി പി.പി.ശശിധരൻ നായർ, ഖജാൻജി എം.ജി.സുകുമാരൻ നായർ, എസ്.പി.വി.സ്‌കൂൾ പ്രഥമാധ്യാപിക ഡി.ഗീതാകുമാരി തുടങ്ങിയവർ പങ്കെടുത്തു.
എലിക്കുളം എൻ.എസ്.എസ്.കരയോഗത്തിൽ പ്രസിഡന്റ് രാജേഷ് ആർ.കൊടിപ്പറമ്പിൽ, സെക്രട്ടറി രഘു പെരുമ്പോഴിപ്പുറത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ഉരുളികുന്നം എൻ.എസ്.എസ്.കരയോഗത്തിൽ പ്രസിഡന്റ് ഇ.ആർ.സുശീലൻ പണിക്കർ, സെക്രട്ടറി നാരായണൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.
പനമറ്റം വടക്ക് എൻ.എസ്.എസ്.കരയോഗത്തിൽ പ്രസിഡന്റ് കെ.പി.ഗോപാലകൃഷ്ണൻ നായർ പതാക ഉയർത്തി. സെക്രട്ടറി ടി.ആർ.സുഭാഷ് കീച്ചേരി തകടിയിൽ, കെ.പി.കരുണാകരൻ നായർ, എം.കെ.രാധാകൃഷ്ണൻ, ആശ പാലാത്ത് തുടങ്ങിയവർ പങ്കെടുത്തു.
കൂരാലി എൻ.എസ്.എസ്.കരയോഗത്തിൽ പ്രസിഡന്റ് എൻ.ജി.പുരുഷോത്തമൻ നായർ, സെക്രട്ടറി വി.കെ.ഉണ്ണികൃഷ്ണൻ നായർ, എം.എ.ഗോപാലകൃഷ്ണൻ നായർ, മോഹൻ മോഹനമന്ദിരം, രാധാമണി ജയകുമാർ, മോഹൻ പുതുപ്പള്ളാട്ട് തുടങ്ങിയവർ പങ്കെടുത്തു.
ഇളങ്ങുളം എൻ.എസ്.എസ് കരയോഗത്തിൽ പ്രസിഡന്റ് കെ.എൻ.ഗോപാലകൃഷ്ണൻ നായർ നേതൃത്വം നൽകി. വാഴൂർ ശാസ്താംകാവ് എൻ.എസ്.എസ്.കരയോഗത്തിൽ പ്രസിഡന്റ് കെ.എസ്.വിജയകുമാർ, സെക്രട്ടറി സി.എൻ.വിനോദ്കുമാർ, എസ്.വി.സുകുമാരൻ നായർ, വി.കെ.സോമശേഖരൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.