afsal

ഗാന്ധിനഗർ: 20 കാരന്റെ നട്ടെല്ലിൽ വളർന്ന മാരകമായ ട്യൂമർ നീക്കി ജീവൻ തിരിച്ചു പിടിച്ച് തെള്ളകം മാതാ ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം. ലോകത്താകമാനം 103 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള അത്യപൂർവമായ ഒരു ട്യുമറാണ് ശസ്ത്രക്രിയയിലൂടെ നീക്കിയത്. ഇരു കാലുകളിലും അസഹ്യമായ വേദനയും മരവിപ്പും മൂലം കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോലും ആകാത്ത അവസ്ഥയിലായിരുന്നു കോതമംഗലം സ്വദേശിയായ അഫ്സൽ . ശസ്ത്രക്രിയയെ തുടർന്ന് ഇയാൾ പൂർണ സുഖം പ്രാപിച്ചതായി ന്യൂറോ സർജൻ ഡോ.അനീസ് മുസ്തഫ അറിയിച്ചു. അനസ്തേഷ്യോളജിസ്റ്റ് ഡോ. സീന ചെറിയാൻ, പതോളജിസ്റ്റ് ഡോ. സിൽവിയ സിറിയക് എന്നിവരും ശസ്ത്രക്രിയിൽ പങ്കെടുത്തു.