കുമരകം:എസ്.എൻ.ഡി.പി യോഗം കുമരകം 154ാം ശാഖാ ഗുരുസ്തവം രചനാശതാബ്ദി സ്മാരക ഗുരുക്ഷേത്രത്തിലെ നാലാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം ഇന്ന് നടക്കും. ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷന്ദ്രൻ തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിലും, മേൽശാന്തി ബിനു ശാന്തിയുടെ സഹകാർമ്മികത്വത്തിലുമാണ് ചടങ്ങുകൾ. കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്ഷേത്ര ചടങ്ങുകളും പൂജാ ക്രമങ്ങളും ലളിതമായ രീതിയിലാണ് നടത്തുകയെന്ന് പ്രസിഡന്റ് കെ.സി.ബിജുമോനും, സെക്രട്ടറി പി.പി.ഷാജിമോനും അറിയിച്ചു.