demensia

കറുകച്ചാൽ: ഓർമ നഷ്ടമായതിനെ തുടർന്ന് കാറിൽ കുടുങ്ങിയ വൃദ്ധനെ നാട്ടുകാർ ഇടപെട്ട് വീട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെയാണ് കൈതേപ്പാലം സ്വദേശിയായ വൃദ്ധൻ കാറുമായി നെടുങ്ങാടപ്പള്ളിയിലെത്തിയത്. ഓർമ്മക്കുറവുള്ള ഇദ്ദേഹം എങ്ങോട്ട് പോകണമെന്നറിയാതെ കാർ റോഡിനോട് ചേർന്ന് നിർത്തിയിട്ടു. മണിക്കൂറുകളോളം ഇദ്ദേഹം കാറിൽ ഇരുന്നു. സംശയം തോന്നി എത്തിയ പ്രദേശവാസികൾ കാര്യം ചോദിച്ചെങ്കിലും ഓർമ്മയില്ലാത്തതിനാൽ ഒന്നും പറയാൻ കഴിഞ്ഞില്ല. സമീപത്തെ വ്യാപാരിയും കുന്നന്താനം നാലാം വാർഡംഗവുമായ ഗിരീഷ്‌കുമാർ, പ്രദേശവാസിയായ ജിനു വർഗീസ് എന്നിവർ ചേർന്ന് കാറിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി രാത്രിയോടെ ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി.