അടിമാലി: അസ്ഥിത്വം, അവകാശം, യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് കൊണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുന്ന മുന്നേറ്റയാത്രയ്ക്ക് അടിമാലിയിൽ സ്വീകരണം നൽകി.
അടിമാലി മരങ്ങാട്ട് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ അഷ്‌റഫ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. യോഗം സ്വാഗതസംഘം പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി ഇഞ്ചൂർ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ സ്വീകരണത്തിന് നന്ദി അർപ്പിച്ച് സംസാരിച്ചു.