പാലാ: കാരുണ്യ പ്രവർത്തങ്ങളുമായി സന്മനസ്സ് കൂട്ടായ്മ ഇനി മുതൽ പൈകയിലും. പൈകയിൽ നടന്ന സന്മനസ് പുതുവത്സര ആഘോഷവും കൂട്ടായ്മയുടെ 12-ാമത് വാർഷികവും കോർത്തിണക്കി നടത്തിയ 'തെരുവിന്റെ മക്കൾക്ക് വിതരണം എന്ന പരിപാടി മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല ഉദ്ഘാടനം ചെയ്തു.
പാലാ രൂപത വികാരി ജനറൽ ഡോ. ഫാ.ജോസഫ് മലേപ്പറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. മീനച്ചിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർളി ബേബി ഉപ്പൂട്ടിൽ, മെമ്പർമാരായ,സജോ ജോൺ പൂവത്താനിയിൽ, സോജൻ തൊടുകയിൽ,പൈക വ്യാപാരി വ്യവസായി പ്രസിഡന്റ് ജോണി കുന്നപ്പള്ളി , ലൗലി ടോമി സന്മനസ് ജോർജ് എന്നിവർ പ്രസംഗിച്ചു.