വൈക്കം: എസ്.എൻ.ഡി.പി യോഗം കാട്ടിക്കുന്ന് 677 ാം നമ്പർ ശാഖാ തൃപ്പാദപുരം ക്ഷേത്രത്തിൽ നിർമ്മിച്ച ചുറ്റമ്പലത്തിന്റെ സമർപ്പണം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് നിർവഹിച്ചു. ക്ഷേത്രം തന്ത്രി വൈക്കശ്ശേരി സുരേഷ്, മേൽശാന്തി അഭിലാഷ് എന്നിവർ കാർമ്മികരായിരുന്നു. സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് കെ.എൻ ജയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ ശാലിനി മധു, സുനിൽ മുണ്ടയ്ക്കൽ, ചമയം ശശി, ശാഖാ സെക്രട്ടറി വി.പി പവിത്രൻ, കെ.എം. ശ്രീവത്സൻ, എ.വി. ചന്ദ്രശേഖരൻ, എം.എസ് സജീവൻ, എം.കെ അനിൽ, എ.എസ്. അനൂപ്, സി.എസ് സുരേഷ് എന്നിവർ പങ്കെടുത്തു.