കോട്ടയം : മന്നത്തു പത്മനാഭന്റെ ജന്മദിനം പൊതുഅവധിയായി പ്രഖ്യാപിക്കണമെന്ന് ഡോ. എൻ.ജയരാജ് എം.എൽ.എ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (എം)സംസ്‌കാരവേദി സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് സംഘടിപ്പിച്ച മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ഡോ.വർഗീസ് പേരയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ പി. എസ്. സി അംഗം ഡോ. ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. പാർട്ടി സംസ്ഥാന സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ്, ജോബ് മൈക്കിൾ, ബെന്നി കക്കാട്, കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം,വിജി എം തോമസ് സംസ്‌കാരവേദി ജില്ലാ പ്രസിഡന്റ് ബാബു ടി ജോൺ എന്നിവർ പ്രസംഗിച്ചു.