strike
ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആമയാറില്‍ നടന്ന തെരുവോര സമരം.

കട്ടപ്പന: ഡൽഹിയിലെ കർഷക സമരത്തിന് ഹൈറേഞ്ചിലെ കർഷകരുടെ ഐക്യദാർഢ്യം. ഖേത്തി ബച്ചാവോ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ആമയാറിൽ നടത്തിയ തെരുവോര സമരത്തിൽ വിവിധ മേഖലകളിലുള്ളവർ പങ്കെടുത്തു. കർഷകർ വഴിയോരത്ത് ഭക്ഷണം പാകം ചെയ്തും സമരപ്പന്തലിൽ കലാപരിപാടികൾ അവതരിപ്പിച്ചും സമരത്തിൽ പങ്കാളികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ബേബിച്ചൻ ആക്കാട്ടുമുണ്ടയിൽ സമരം ഉദ്ഘാടനം ചെയ്തു. കൺവീനർ രാജേഷ് ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ രാജീവ് ജോർജ്, കെ.എസ്. ചന്ദ്രൻ, റെമിൻ മാണി തുടങ്ങിയവർ നേതൃത്വം നൽകി. വണ്ടൻമേട്, കരുണാപുരം പഞ്ചായത്തുകളിലെ കർഷകരാണ് ഖേത്തി ബച്ചാവോയിലുള്ളത്.