പൊന്‍കുന്നം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ ഉള്‍പ്പെടെ ഏഴുസീറ്റില്‍ മത്സരിക്കുമെന്നും മുന്നണിയില്‍ ചേരുന്നതിന് യു.ഡി.എഫ്.നേതൃത്വവുമായി ആശയവിനിമയത്തിലാണെന്നും പി.സി.ജോര്‍ജ് എം.എല്‍.എ. ജനപക്ഷം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യവെ പറഞ്ഞു.
വിവിധ പാര്‍ട്ടികളില്‍ നിന്ന് വന്ന 50 പേര്‍ക്ക് ജോര്‍ജ് അംഗത്വം നല്‍കി. ഓങ്കോളില്‍ നടന്ന സീനിയര്‍ ടെന്നീസ്ബോള്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ ബ്ലെസ്സി ജെസ്സി ജോസിനെ ആദരിച്ചു.