acdnt

ചങ്ങനാശേരി: അപകടങ്ങൾ തുടർക്കഥയായി ചങ്ങനാശേരി ഉദയഗിരി ജംഗ്ഷൻ. പെരുന്ന കവിയൂർ റോഡിൽ മൂന്ന് റോഡുകൾ സംഗമിക്കുന്ന കവലയാണ് ഉദയഗിരി ആശുപത്രിക്ക് മുൻപിലെ ജംഗ്ഷൻ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിയന്ത്രണം വിട്ട ഓട്ടോ ആശുപത്രി ഗേറ്രിൽ ഇടിച്ച് തൃക്കൊടിത്താനം സ്വദേശി സെബാസ്റ്റ്യൻ മരിച്ചിരുന്നു. തുടർന്ന് ഇന്നലെ രാവിലെയും ഇവിടെ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായി. മൂന്ന് റോഡുകൾ ചേരുന്ന ഭാഗത്ത് റോഡിനു വീതി കുറവാണ്. റെയിൽവേ ബൈപ്പാസ് റോഡിൽ നിന്നും പാത്തിക്കമുക്കിലേക്ക് വാഹനങ്ങൾ കയറി വരുന്ന ഭാഗത്തും അപകട സാധ്യത ഏറെയാണ്. ഒരേ സമയങ്ങളിൽ ഇടറോഡുകളിൽ നിന്നും വലിയ വാഹനങ്ങൾ ഉൾപ്പെടെ വരുന്നതിനാൽ ഗതാഗതക്കുരുക്കും പതിവാണ്.

സിഗ്‌നൽ കടന്നുവരുന്ന വാഹനങ്ങൾ പലപ്പോഴും വേഗത്തിൽ എത്തുന്നതും അപകടത്തിന് ഇടയാക്കുന്നു. കാൽനടയാത്രപോലും ദുഷ്‌ക്കരമാണ്.