scooter
പുളിയന്‍മലയില്‍ കത്തിനശിച്ച സ്‌കൂട്ടര്‍.

കട്ടപ്പന: പുളിയൻമലയിൽ ദുരൂഹ സാഹചര്യത്തിൽ സ്‌കൂട്ടർ കത്തിനശിച്ചു. അമ്പലമേട് പാറയ്ക്കൽ ഫാത്തിമയുടെ സ്‌കൂട്ടറാണ് ശനിയാഴ്ച രാത്രി കത്തിനശിച്ചത്. വീട്ടുമുറ്റത്തേയ്ക്ക് വാഹനം കയറ്റാനാകാത്തതിനാൽ നാലുവർഷമായി വഴിയോരത്താണ് പാർക്ക് ചെയ്യുന്നത്. ശനിയാഴ്ച പതിവുപോലെ സ്‌കൂട്ടർ പാർക്ക് ചെയ്തശേഷം ഫാത്തിമ വീട്ടിലേക്കു പോയി. രാത്രി 9.30ഓടെ അയൽവാസിയാണ് സ്‌കൂട്ടർ കത്തുന്ന വിവരം ഇവരെ അറിയിച്ചത്. പാർക്ക് ചെയ്തിരുന്ന സ്ഥലത്തുനിന്നും നൂറുമീറ്റർ മാറി ഓടയിൽ തള്ളിയ നിലയിലായിരുന്നു. സ്‌കൂട്ടർ പൂർണമായും കത്തിനശിച്ചു. അറിയിച്ചതനുസരിച്ച് വണ്ടൻമേട് പൊലീസ് ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി. ഫാത്തിമയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.