അയർക്കുന്നം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അയർക്കുന്നം വികസന സമിതിയുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഡയാലിസിസ് കിറ്റ് വിതരണം നടത്തി. രണ്ടാംഘട്ട ഡയാലിസിസ് കിറ്റ് വിതരണം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്‌തു. വികസന സമിതി പ്രസിഡന്റ് ജോയി കൊറ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. മുരളികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ റെജി എം ഫീലിപ്പോസ് , കെ.സി ഐപ്പ്, ജിജി നാകമറ്റം, ജോണി എടേട്ട്, ജോയിസ് കൊറ്റത്തിൽ, എം.ജി. ഗോപാലൻ, റൂണ മനോജ്, എബ്രഹാം ഫിലിപ്പ്, ജോയ്സി കുന്നത്തേട്ട്, ബിനു സി. ആൻഡ്രൂസ്, വിനോദ് മോനിപ്പള്ളി എന്നിവർ പ്രസംഗിച്ചു.