atma

കോട്ടയം : പന്തളത്ത് നിന്നുള്ള തിരുവാഭരണ പല്ലക്ക് വാഹകർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ സൗജന്യ കൊവിഡ് പരിശോധന നടത്തണമെന്ന് ക്ഷത്രിയ ക്ഷേമസഭയുടെ ആചാരാനുഷ്‌ഠാന സംരക്ഷണ സമ്മേളനം ആവശ്യപ്പെട്ടു. ശബരിമല തീർത്ഥാടകർക്കായി നിലയ്ക്കലിൽ കൊവിഡ് പരിശോധന കേന്ദ്രം ആരംഭിക്കണമെന്ന പ്രമേയവും യോഗം അംഗീകരിച്ചു. മകരവിളക്ക് തീർത്ഥാടനം സുഗമമാക്കുന്നതിന് സമുദായ സംഘടനാ പ്രതിനിധികളുടെ യോഗം മുഖ്യമന്ത്രി വിളിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തിരുവാഭരണ ഘോഷയാത്രയ്ക്കു നേതൃത്വം നൽകുന്ന പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ എൻ. ശങ്കർ വർമ്മയ്ക്ക് സ്വീകരണം നൽകി. സ്വാഗത സംഘം രക്ഷാധികാരി യു. അജിത്ത് വർമ്മ അദ്ധ്യക്ഷത വഹിച്ചു. സംഗീതജ്ഞൻ കെ.ജി. ജയൻ (ജയവിജയ) സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ, ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന ജനറൽ സെക്രട്ടറി ആത്മജവർമ്മ തമ്പുരാൻ, മേഖല സെക്രട്ടറി വി.കെ. മധുകുമാർ വർമ്മ, ടി.ആർ.അശോകൻ, പി.ദാസപ്പൻ നായർ, കെ.എ.മുരളി, കെ.എൻ. നാരായണൻ നമ്പൂതിരി, എച്ച്.രാമനാഥൻ, സി.പി.മധുസൂദനൻ, കെ.പി.കമലപ്പൻ നായർ, എം.മധു, പി.സി.ഗിരീഷ്‌കുമാർ, രാജേഷ് നട്ടാശേരി എന്നിവർ പ്രസംഗിച്ചു. അയ്യപ്പസ്വാമിക്ക് മകര സംക്രമ ദിനത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര 12ന് ഉച്ചയ്ക്ക് ഒന്നിന് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്നു പുറപ്പെടും. 14 നാണ് മകരവിളക്ക്