നെടുംകുന്നം : പഞ്ചായത്തിൽ വാർഡ് 14 ൽ പ്രവർത്തിക്കുന്ന കരുണ സ്വാശ്രയസംഘം കൃഷി ചെയ്ത നാല് മാസ കപ്പയുടെ വിളവെടുപ്പ് നടന്നു. വാർഡ് മെമ്പർമാരായ കെ എൻ ശശീന്ദ്രൻ, ശ്രീജ മനു, കൃഷി അസിസ്റ്റന്റ് ഓഫീസർ ലൈലാകുമാരി എന്നിവർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ടി.ആർ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.