ചങ്ങനാശേരി : സ്കൂളുകളും കോളേജുകളും തുറന്നതോടെ ടിപ്പറുകൾക്ക് വേഗനിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യം ശക്തമാകുന്നു. പൊലീസും മോട്ടോർ വാഹന വകുപ്പും വാഹന പരിശോധന കുറച്ചതോടെ ടിപ്പറുകളുടെ വേഗതയേറുന്നതായാണ് പരാതി. ചങ്ങനാശേരി-വാഴൂർ, ചങ്ങനാശേരി ബൈപാസ്, തെങ്ങണ- പെരുന്തുരുത്തി ബൈപാസ്, ചങ്ങനാശേരി-ആലപ്പുഴ റോഡുകളിലാണ് ടിപ്പറുകൾക്ക് പായുന്നത്.

നെടുംകുന്നം, കറുകച്ചാൽ, കുറുമ്പനാടം, മാടപ്പള്ളി മേഖലകളിൽ നിന്ന് ഖനനം ചെയ്യുന്ന മണ്ണുമായാണ് ലോറികൾ രാവും പകലും തിരക്കേറിയ റോഡുകളിൽ വേഗത്തിൽ സഞ്ചരിക്കുന്നത്. ചങ്ങനാശേരി-വാഴൂർ റോഡിൽ ടാറിംഗ് പൂർത്തിയാക്കിയതും വേഗതയ്ക്ക് കാരണമായി നാട്ടുകാർ പറയുന്നു.