കട്ടപ്പന: എസ്.എൻ.ഡി.പി. യോഗം ഈട്ടിത്തോപ്പ് ശാഖയോഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. മത്സര പരീക്ഷകളെ എളുപ്പത്തിൽ അഭിമുഖീകരിക്കാം, മൊബൈൽ ഫോണിന്റെ ഉപയോഗം എന്നീ വിഷയങ്ങളിൽ ഡോ. സുനിൽ ദേവപ്രഭ ക്ലാസെടുത്തു. ശാഖാ പ്രസിഡന്റ് സജീവ് ഈറ്റയ്ക്കൽ ഉദ്ഘാടനം ചെയ്തു. സെകട്ടറി ബിജു വിരിപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങൾ, യൂത്ത് മൂവ്‌മെന്റ്, ബാലവേദി, കുമാരി സംഘം പ്രവർത്തകർ പങ്കെടുത്തു.