ചങ്ങനാശേരി : കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യു ചങ്ങനാശേരിയി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ റിലയൻസ് മാളിന് മുന്നിൽ പ്രതിഷേധ സമരം നടന്നു. ജില്ലാ സെക്രട്ടറി എ.വി.റസ്സൽ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മറ്റി അംഗം പി.എ.നിസാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഏരിയാ സെക്രട്ടറി ടി.എസ്.നിസ്താർ, ജി. സുരേഷ് ബാബു, ആർ.എസ് സതീശൻ, പി.എ.മൻസൂർ എന്നിവർ പങ്കെടുത്തു.