പാലാ : കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പിയ്ക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്കും ഭാരവാഹികൾക്കും ഇന്ന് രാവിലെ 10.30 ന് പാലാ നെല്ലിയാനി ലയൺസ് ക്ലബ് ഹാളിൽ കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകും. ഫിലിപ്പ് കുഴികുളത്തിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ബൈജു പുതിയിടത്തുചാലിൽ, റൂബി ജോസ് എന്നിവർ പ്രസംഗിക്കും.