കാഞ്ഞിരപ്പള്ളി : സംസ്ഥാന സർക്കാർ മുതിർന്ന പൗരന്മാർക്കായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ വഴി നടപ്പിലാക്കുന്ന 'നവജീവൻ' സ്വയംതൊഴിൽ വായ്പാ പദ്ധതിയിലേക്ക് 50നും 65നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 25 ശതമാനം ഗവൺമെന്റ് സബ്‌സിഡിയോടെ 50,000 രൂപ വരെ ബാങ്ക് വായ്പ ലഭിക്കും. വ്യക്തിഗത വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ് അർഹത. നിലവിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്കും പുതുക്കാൻ വിട്ടുപോയിട്ടുള്ളവർക്കും പുതുതായി രജിസ്റ്റർ ചെയ്ത് അപേക്ഷ നൽകാവുന്നതാണ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റിലും അപേക്ഷാഫോറം ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ അനുബന്ധ രേഖകൾ സഹിതം സമർപ്പിക്കേണ്ടതാണ്. ഫോൺ : 0481 2560413, 04828 203403.