ചാമംപതാൽ : മിച്ചഭൂമി കോളനിയിൽ ട്രാൻസ്‌ഫോമർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വോൾട്ടേജ് ക്ഷാമം രൂക്ഷമായതോടെ എസ്.ബി.ഐ ജംഗ്ഷൻ, കട്ടുപ്പാറപ്പടി, മിച്ചഭൂമി കോളനി തുടങ്ങിയ പ്രദേശങ്ങളിൽ വൈകുന്നേരങ്ങളിൽ വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വെളിച്ചക്കുറവും മറ്റ് പ്രശ്‌നങ്ങളുമുള്ളതിനാൽ കുട്ടികളുടെ പഠനത്തെയും ബാധിക്കുന്നുണ്ട്.