വാഴൂർ ഈസ്റ്റ് : കാർഷിക നിയമങ്ങളും കർഷക സമരവും എന്ന വിഷയത്തിൽ വാഴൂർ ഏദൻ പബ്ലിക് സ്‌കൂളിൽ വെബിനാർ നടത്തി. ഇൻഫാം നാഷണൽ സെക്രട്ടറിയും രാഷ്ട്രീയ കിസാൻ മഹാസംഘ ചെയർമാനുമായ അഡ്വ.വി.സി.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. അഡ്വ.ജോർജ് വി.തോമസ് മോഡറേറ്ററായി. സ്‌കൂൾ മാനേജർ അഡ്വ.ടോം തോമസ്, പ്രിൻസിപ്പൽ മഞ്ജുള മാത്യു, വൈഷ്ണവ് രഘുനാഥ്, എസ്.അനിരുദ്ധ, ലിൻസി ആൻ ചാക്കോ, റിച്ച ജോബിൻ, ഫേബ ആൻ ബിജു, അനീറ്റ സിബി, പി.ടി.എ.പ്രസിഡന്റ് അഡ്വ.ടി.വി.ദിലീപ് എന്നിവർ പ്രസംഗിച്ചു.