പൊൻകുന്നം: ജനമൈത്രി സാംസ്‌കാരിക സമിതി സംസ്ഥാനകമ്മിറ്റിയുടെ ലഹരിവിരുദ്ധ ബോധവത്ക്കരണ സെമിനാർ 9 ന് ഉച്ചയ്ക്ക് 2 ന് പാലാ ടോംസ് കോൺഫറൻസ് ഹാളിൽ നടക്കും. ചെയർമാൻ പി.എസ്.ഹരിലാൽ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സിബി പരിയാരം ഉദ്ഘാടനം ചെയ്യും. സിവിൽ എക്‌സൈസ് ഓഫീസർ ബെന്നി ക്ലാസ് നയിക്കും.