വൈക്കം : താലൂക്ക് അർബൻ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ്, വൈസ് ചെയർമാൻ പി.ടി.സുഭാഷ്, 24 കൗൺസിലർമാർ എന്നിവർക്കും, ഉദയനാപുരം, മറവൻതുരുത്ത്, ചെമ്പ്, ടി. വി. പുരം, വെച്ചൂർ, തലയാഴം, തലയോലപ്പറമ്പ് പഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കും ബ്ലോക്ക് ജില്ലാ പഞ്ചായത്ത് പ്രതിനിധികൾക്കുമാണ് സ്വീകരണം നൽകിയത്. സൊസൈറ്റി പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സ്വീകരണ സമ്മേളനം ചെയർപേഴ്‌സൺ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി.സുഭാഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ പി.എസ്.പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.ഷാജിമോൾ, ഗിരിജ പുഷ്‌കരൻ, കെ.ബിനിമോൻ, കവിത റെജി, കെ.ആർ.ഷൈലകുമാർ, കെ.ബി.രമ, സുകന്യ സുകുമാരൻ, സൊസൈറ്റി സെക്രട്ടറി എം. കെ. സോജൻ എന്നിവർ പ്രസംഗിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.