കുമരകം: റോഡിനു കുറുകെ കടക്കവെ ടോറസിനടിയിൽ പെട്ട് ഗൃഹനാഥന് ഗുരുതരമായി പരിക്ക്. ചെങ്ങളം ആമ്പക്കുഴിയിൽ ഇന്നലെ രാവിലെ പത്തിനാണ് സംഭവം. വേളൂർ വടക്കേടത്ത് അലക്സിനാണ് (48) പരിക്കേറ്റത് . അലക്സിനെ മീറ്ററുകളോളം റോഡിലൂടെ ടോറസ് വലിച്ചുകൊണ്ടു പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത് . കോട്ടയത്തുനിന്നും വെച്ചുരിലേക്ക് ടാറിംഗിന് വേണ്ട വസ്തുക്കളുമായി പോയ ടോറസാണ് അപകടത്തിനിടയാക്കിയത് . സ്കൂട്ടർ റോഡരികിൽ വച്ച ശേഷം സുഹൃത്തിനെ കാണാൻ അപ്പുറത്തേയ്ക്ക് പോകവെയാണ് ടോറസ് ഇടിച്ചു വീഴ്ത്തിയത്.